ഐ പി ബിനു

വാർഡ് കൗൺസിലർ, കുന്നുകുഴി വാർഡ് , തിരുവനന്തപുരം നഗരസഭ

ജീവചരിത്രം

വാർഡ് കൗൺസിലർ, കുന്നുകുഴി വാർഡ് , തിരുവനന്തപുരം നഗരസഭ
സി പി ഐ (എം ) ഏരിയ കമ്മറ്റി അംഗം, പാളയം, തിരുവനന്തപുരം
DYFI സംസ്ഥാന കമ്മറ്റി അംഗം
DYFI ജില്ലാ ട്രഷറർ , തിരുവനന്തപുരം ജില്ലാ .

ശ്രീ. പരമേശ്വരൻ നായരുടെയും ഇന്ദിരയുടെയും മകനായി 1977 നവംബർ 4 -כ൦ തീയതി തിരുവനതപുരത്തു ജനനം. സിന്ധു ഐ പി, ബിന്ദു ഐ പി, ബീന ഐ പി എന്നിവർ സഹോദരങ്ങളാണ്. കുമാരപുരം വിദ്യാഭവനിൽ പ്രൈമറി സ്കൂൾ വിദ്യാഭ്യാസം . അഞ്ചാം ക്ലാസ് മുതൽ സെന്റ് ജോസഫ് സ്‌കൂളിൽ. അതിനു ശേഷം S S L C മെഡിക്കൽ കോളേജ് ഗവ. ഹൈസ്കൂളിൽ പൂർത്തിയാക്കി. ഗവ. സംസ്‌കൃത കോളേജിൽ നിന്നും പ്രീ ഡിഗ്രി. ഗവ. ഐ ടി ഐയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ BA പൊളിറ്റിക്‌സിൽ ചേർന്നു. ബിരുദപഠനത്തിനുശേഷം സ്വാതിതിരുനാൾ സംഗീതകോളേജിൽ BPA -മൃദംഗപഠനം. 2008 ൽ വിവാഹം. യൂണിവേഴ്സിറ്റി കോളേജ് പഠന സമയത്തെ തൻറെ സഹപാഠി ആയിരുന്ന അനിലയെ ജീവിത സഖിയായി തിരഞ്ഞെടുത്തു. അനില ടി എൽ കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂൾ കമ്പ്യൂട്ടർ അസിസ്റ്റൻറായി സേവനം ആനുഷ്ഠിക്കുന്നു. ഇവർക്കു രണ്ടു മക്കൾ. മൂത്ത മകൻ അഭയ് എ ബി 2-כ൦ തരത്തിൽ പഠിക്കുന്നു, മകൾ അതിഥി എ ബി.

രാഷ്ട്രീയ ജീവിതം

തിരുവനതപുരം സെന്റ് ജോസഫ് സ്കൂളിൽ 5 -כ൦ തരത്തിൽ പഠിക്കുമ്പോൾ CPI (M ) ന്റെ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്ത അനുഭവം തന്റെ ജീവിതത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് ഐ പി ബിനു മനസിലാക്കി. ഇടതുപക്ഷ രാഷ്ട്രീയത്തെ കൂടുതൽ അറിയാൻ ശ്രമിച്ച ബിനു, വിദ്യാർത്ഥി ജീവിതത്തിൽ SFI യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുന്നു. 9-כ൦ തരത്തിൽ പഠിക്കുമ്പോൾ SFI അംഗത്വമെടുത്തു ബിനു തന്റെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. മാനേജ്മെന്റ് സ്കൂളിന്റെ വിലക്കുകൾ മറികടന്ന് തന്റെ വിദ്യാലയത്തിൽ SFI യുടെ അംഗത്വവിതരണം നടത്തി. ഗവ. ഹൈസ്കൂളിൽ പത്താംതരത്തിൽ പഠിക്കുമ്പോൾ, ക്ലാസ് ലീഡർ തിരഞ്ഞെടുപ്പിൽ SFI സ്ഥാനാർത്ഥിയായി മത്സരിച്ചു. സംസ്‌കൃത കോളേജിൽ PDC കാലയളവിൽ First-PDC റെപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു. താമസിയാതെ സംസ്‌കൃത കോളേജ് യൂണിയൻ ചെയര്മാനായി തിരഞ്ഞെടുക്കപ്പെട്ട ഐ പി ബിനു തന്റെ കാലയളവിൽ കലാലയത്തിൽ പുരോഗമനപരവും വിപ്ലവകരവുമായ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്റ്റൈഫൻഡ് ഏർപ്പെടുത്തുന്നതിനും, വിദ്യാർത്ഥികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുന്നതിനും നടത്തിയ പ്രവർത്തനങ്ങൾ തന്നെ ഉദാഹരണങ്ങളാണ്.

യുവാക്കളുടെ ആശയും ആവേശവുമായ DYFI പ്രസ്ഥാനത്തിലേക്കുള്ള ഐ പി ബിനുവിന്റെ ചുവടുവയ്പ്പ് 1995 ൽ AKG സെന്റർ യൂണിറ്റ് കമ്മിറ്റി മെമ്പർ ആയിട്ടായിരുന്നു.അടുത്ത വർഷം യൂണിറ്റ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ബിനു തുടർന്ന് DYFI GH ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റ്, വഞ്ചിയൂർ ഏര്യാ വൈസ് പ്രസിഡന്റ്, പാളയം ഏര്യാ പ്രസിഡന്റ്, പാളയം ഏര്യാ സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ DYFI തിരുവനന്തപുരം ജില്ലാ ട്രഷറർ ആയും DYFI സംസ്ഥാന കമ്മിറ്റി അംഗമായും സേവനം അനുഷ്ഠിക്കുന്നു. കലാലയ ജീവിത കാലയളവിൽ ഒട്ടേറെ പ്രക്ഷോഭ പരിപാടികളിൽ ഐ പി ബിനുവിന്റെ സാനിധ്യവും നേതൃത്വവും ശ്രേദ്ധേയമായിരുന്നു. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടങ്ങളിൽ തലസ്ഥാനത്തെ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിച്ച പ്രമുഖരിൽ ഐ പി ബിനുവും ഉണ്ടായിരുന്നു. പരിയാരം മെഡിക്കൽ കോളേജ് സമരം, പോളിടെക്‌നിക് സ്വകാര്യവൽക്കരണ നീക്കത്തിനെതിരെയുള്ള പ്രക്ഷോഭം, ബസ് ചാർജ് വർദ്ധനക്കെതിരെ നടത്തിയ സമരം തുടങ്ങിയ അവകാശ സമരങ്ങളിൽ മുന്നണി പോരാളിയായി ഐ പി ബിനു എന്നുമുണ്ടായിരുന്നു. ക്രൂരമായ പോലീസ് മർദ്ദനവും നീണ്ട ജയിൽ വാസവും ഐ പി ബിനു എന്ന പോരാളിയെ തെല്ലും തളർത്തിയില്ല. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രിയങ്കരനായ സഖാവായി ഐ പി ബിനു മാറിയത് വളരെ പെട്ടന്നായിരുന്നു.

താൻ വിശ്വസിക്കുന്ന വലിയ പ്രസ്ഥാനത്തിന്റെ ചെങ്കൊടിയേന്തി ബഹുജനങ്ങൾക്കിടയിൽ പ്രവർത്തനം നടത്തുമ്പോൾ തന്നെ സാമൂഹ്യ വിരുദ്ധരുടെയും വർഗീയ വാദികളുടെയും ശത്രുത അദ്ദേഹത്തിന്റെ ജീവനെടുക്കാനുള്ള ശ്രമങ്ങൾക്ക് കാരണമായി. പലതവണ സാമൂഹിക വിരുദ്ധരുടെ മൃഗീയ ആക്രമണങ്ങൾക്ക് ഇരയായെങ്കിലും അതൊന്നും ബിനുവിന്റെ തീഷ്ണമായ ആശയങ്ങൾക്കും ആർജ്ജവത്തിനും അല്പം പോലും മാറ്റ് കുറച്ചില്ല.

1994 ൽ ഗ്രൂപ്പ് മെമ്പർ ആയി സിപിഎം എന്ന മഹാപ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ബിനു 1997 ൽ സംഘടനയിൽ പൂർണ അംഗത്വം നേടി. വർഗ ബഹുജനങ്ങളെ ചെങ്കൊടിക്ക് കീഴിൽ അണിനിരത്തി നിരവധി അവകാശ പോരാട്ടങ്ങൾക്കും ജനകീയ വിഷയങ്ങളിൽ അത്യന്തം ശ്രദ്ധയോടെ ഇടപെടലുകൾ നടത്തിയും വിപ്ലവ പ്രസ്ഥാനത്തിന്റെ യുവനേതൃത്വത്തിലേക്ക് ഐ പി ബിനു കടന്നു വന്നു. നിലവിൽ CPIM പാളയം ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു.

2015 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായ വേളയിൽ AKG സെന്റർ ഉൾപ്പെടുന്ന തിരുവനതപുരം കോർപ്പറേഷനിലെ കുന്നുകുഴി വാർഡ് യു ഡി എഫിൽ നിന്നും തിരിച്ചുപിടിക്കുക എന്ന വലിയ ഉത്തരവാദിത്വം പാർട്ടി ഐ പി ബിനുവിന് നൽകി. തന്റെ പ്രസ്ഥാനം തന്നിലർപ്പിച്ച വിശ്വാസവും ഉത്തരവാദിത്വവും വളരെ വലുതാണെന്ന് മനസിലാക്കിയ ബിനു ചിട്ടയായ പ്രവർത്തനങ്ങളിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ തന്നെ എതിരാളികളെ നിഷ്‌പ്രഭരാക്കി. നാനാ തുറകളിൽ നിന്നായി ഒരു വലിയ സുഹൃത്‌വലയം കൈമുതലായുള്ള ബിനുവിന്റെ പ്രചാരണത്തിൽ ജാതി മത ഭേദമന്യേ നിരവധി ആളുകൾ ഇടതു മുന്നണി സ്ഥാനാർഥിയായ ബിനു ഐ പിയുടെ പിന്നിൽ അണിനിരന്നു. വീറും വാശിയും വാനോളം ഉയർന്ന് പൊങ്ങിയ ഈ തിരഞ്ഞെടുപ്പിൽ മാധ്യമങ്ങളും രാഷ്ട്രീയ കേരളവും അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നു. പാർട്ടിയുടെ നിയോഗം ശിരസ്സാവഹിച്ച ഐ പി ബിനു തിരഞ്ഞെടുപ്പിൽ മറ്റു സ്ഥാനാർത്ഥികളെ നിഷ്‌പ്രഭരാക്കി മികച്ച വിജയം നേടി.

തിരുവനന്തപുരം കോർപ്പറേഷനിലെ 26 - כ൦ വാർഡ് കൗൺസിലർ എന്ന പദവി ചെറിയ കാലയളവുകൊണ്ടു ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടത്തുവാൻ ഐ പി ബിനുവിന് കഴിഞ്ഞിട്ടുണ്ട്. തന്റെ വാർഡിലെ മുഴുവൻ ജനങ്ങളുടെയും വിഷയങ്ങളിൽ, ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ഇടപെടുകയും, അതിനു ശാശ്വതപരിഹാരം കാണാനുള്ള പ്രവർത്തനങ്ങളിൽ നിർലോഭമായ സേവനം കാഴ്ചവയ്ക്കുന്നതിലൂടെയും ഈ ചെറുപ്പക്കാരൻ ഏവരുടെയും പ്രിയങ്കരനായ വാർഡ് കൗൺസിലർ ആയി മാറി.തന്റെ വാർഡിനെയും അവിടുത്തെ ജനങ്ങളെയും നേരിട്ട് അടുത്തറിയുന്ന ഐ പി ബിനു അവർക്കേതുസമയത്തും ബന്ധപ്പെടാവുന്ന അവരുടെ പ്രിയങ്കരനായ സുഹൃത്താണ്.